
മെയിൻ സ്ട്രീം സിനിമയിൽ മുൻനിരയിലുള്ള ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ, വിദ്യാസാഗറിൻ്റെ മധുര മനോഹരമായ നിരവധി ഗാനങ്ങൾ, ഊട്ടിയുടെ ദൃശ്യഭംഗി പൂർണ്ണ നിറപ്പകിട്ടോടെ, നർമ്മവും, സസ്പെൻസുമൊക്കെ കോർത്തിണക്കി,ഭാവനാസമ്പന്നനായ രഞ്ജിത്തിൻ്റെ തിരക്കഥയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത് ലഹേം എന്ന ചിത്രം നൂതന സാങ്കേതിക മികവോടെ വീണ്ടും പ്രേക്ഷക മുന്നിലെത്തുന്നു.
കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വലിയ ജനപ്രതി നേടിയതാണ്. ഓർത്തുവയ്ക്കുവാൻ ഒരുപാടു മുഹൂർത്തങ്ങൾ സമ്മാനിച്ചു ഈ ചിത്രം ടെലിവിഷൻ ചാനലുകളിൽ ഇന്നും നിറസാന്നിദ്ധ്യമാണ്. ഈ സാഹചര്യത്തിലാണ് നൂതനമായ സാങ്കേതികമികവിൻ്റെ അകമ്പടിയോടെ 4k അറ്റ്മോസിൽ ചിത്രംറീമാസ്റ്റർ ചെയ്യപ്പെടുന്നത്. പ്രേക്ഷകർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള ചിത്രമായതിനാലാണ് ചിത്രത്തെ 4Kഅറ്റ്മോസിൽ അവതരിപ്പിക്കു ന്നതെന്ന് നിർമ്മാതാവ് സിയാദ് കോക്കർ വ്യക്തമാക്കി.
കോക്കേഴ്സ് ഫിലിംസിനൊപ്പം, അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം പ്രദർശന ശാലകളിൽ എത്തിക്കുന്നത്.
ദേവദൂതൻ ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്കു ശേഷം ഹൈ സ്റ്റുഡിയോസിൻ്റെ നേതൃത്ത്വത്തിലാണ് ചിത്രം 4k നിലവാരത്തിൽ റീ മാസ്റ്റർ ചെയ്യപ്പെടുന്നത്.
സുരേഷ് ഗോപി, ജയറാം മഞ്ജു വാര്യർ, കലാഭവൻ മണി എന്നിവർക്കൊപ്പം മോഹൻലാലും നിർണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ജനാർദ്ദനൻ, സുകമാരി, രസിക തുടങ്ങിയ നിരവധി താരങ്ങളും അഭിനയിക്കുന്നു.
Read more at: https://www.deshabhimani.com/entertainment/entertainment-news-44722/summer-in-bethlahem-re-release-27157
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.