5 March 2026, Thursday

Related news

February 20, 2026
February 19, 2026
February 1, 2026
January 14, 2026
January 6, 2026
December 14, 2025
December 4, 2025
November 29, 2025
November 28, 2025
November 27, 2025

എട്ട് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യത

Janayugom Webdesk
തിരുവനന്തപുരം
April 2, 2024 6:27 pm

സംസ്ഥാനത്ത് കടുത്ത ചൂടില്‍ ആശ്വസമായി വേനല്‍ മഴയ്ക്ക് സാധ്യത. നാളെ എട്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം,ഇടുക്കി,തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം 11 ജില്ലകളില്‍ നാളെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 37, ആലപ്പുഴ,എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.

Eng­lish Sum­ma­ry: Sum­mer rains like­ly in eight districts

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.