16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024
March 13, 2024
March 3, 2024

അമരീന്ദര്‍സിംഗ് സ്ഥാനമൊഴിഞ്ഞശേഷം തന്നോട് മുഖ്യമന്ത്രിയാകാന്‍ 42 എംഎല്‍എമാര്‍ആവശ്യപ്പെട്ടതായി സുനില്‍ജാഖര്‍

Janayugom Webdesk
ഛാണ്ഡിഗഡ്
February 2, 2022 3:22 pm

അമരീന്ദര്‍ സിംഗ് സ്ഥാനമൊഴിഞ്ഞ ശേഷം തന്നോട് മുഖ്യമന്ത്രിയാകാന്‍ 42 എംഎല്‍എമാര്‍ ആവശ്യപ്പെട്ടതായി പാര്‍ട്ടി നേതാവ് സുനില്‍ജാഖര്‍ അവകാശപ്പെട്ടു. 79 എംഎല്‍എമാരില്‍ 42പേര്‍ ചരണ്‍ജിത് സിംഗ് ചന്നിയെമുഖ്യമന്ത്രിയായി പിന്തുണച്ചതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും തനിക്ക് അനുകൂലമായിട്ടാണ് അവര്‍ നിന്നതെന്നും, വെറും രണ്ട് പേര്‍ മാത്രമാണ് ചന്നിയെ പിന്തുണച്ചതെന്നും പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്‍റ് കൂടിയായ സുനില്‍ജാഖര്‍ അവകാശപ്പെട്ടു.

രാഹുല്‍ ഗാന്ധി തനിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ധാനം ചെയ്തിരുന്നു. എന്നാല്‍ താന്‍ അതു നിരസിക്കുകയായിരുന്നതായും ജാഖര്‍ പറയുന്നു.16 എംഎൽഎമാർ സുഖ്‌ജീന്ദർ രൺധാവയെയും, 12 എംഎൽഎമാർ ക്യാപ്റ്റന്റെ ഭാര്യ പ്രണീത് കൗറും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്ന് ആഗ്രഹിച്ചു, എന്നാല്‍ 6 എംഎൽഎമാർ മാത്രമാണ് നവ്‌ജ്യോത് സിങ് സിദ്ദുവിനെ അനുകൂലിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.

സുഖ്ജീന്ദർ രൺധാവയും ഒപി സോണിയുമാണ് ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. വളരെനാളുകളായി കോണ്‍ഗ്രസിനെതിരെ പ്രതിഷേധ സ്വരത്തിലാണ് സംസാരിച്ചു പോന്നിരുന്നത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസ് പാർട്ടി ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ജാഖറിന്റെ പരാമർശവും, വെളിപ്പെടുത്തലും .ജനുവരി 27 ന് ജലന്ധറിൽ നടന്ന വെർച്വൽ റാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു,

പഞ്ചാബിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച് പാർട്ടി പ്രവർത്തകർ തീരുമാനമെടുക്കും. പഞ്ചാബിനെ ആരാണ് മുന്നോട്ട് നയിക്കുക എന്നത് സംബന്ധിച്ച് ചന്നിയും,താനും,സിദ്ധുവും സംസാരിച്ചു. ജനങ്ങള്‍ക്ക് മുന്നിലുള്ള ഏറ്റവും വലിയ ചോദ്യവും ഇതു തന്നെയാണ്. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രിയായി ആരു വന്നാലും മറ്റേയാൾ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് ചന്നിയും സിദ്ധുവും ഉറപ്പുനൽകിയതായും ജാഖര്‍ പറഞ്ഞു.

രണ്ടുപേർക്ക് നയിക്കാൻ കഴിയില്ല. ഒരാൾ മാത്രമേ നയിക്കൂ. ആരു മുഖ്യമന്ത്രിയായാലും മറ്റൊരാൾ പിന്തുണയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും എനിക്ക് ഉറപ്പുനൽകി. ഞാൻ ഇരുവരെയും ശ്രദ്ധിക്കുകയായിരുന്നു, ജാഖര്‍ അഭിപ്രായപ്പെട്ടു.

Eng­lish Summary:Sunil Jha says 42 MLAs have asked him to become the next Chief Min­is­ter after Amarinder Singh resigns

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.