ഇന്ത്യന്‍ വ്യോമസേനയുടെ വ്യോമാഭ്യാസം വീക്ഷിക്കാനെത്തിയ മൂന്ന് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. നൂറിലധികം പേര്‍ ചികിത്സ തേടി. വ്യോമസേനയുടെ 92-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്നലെ മറീനാ ബീച്ചിലായിരുന്നു പ്രകടനം അരങ്ങേറിയത്.
അതിവിപുലമായ പരിപാടി വീക്ഷിക്കാന്‍ ലക്ഷക്കണക്കിനാളുകളെത്തിയിരുന്നു. പലരും കുട ചൂടിയും വെയിലില്‍ നിന്നകന്ന് സുരക്ഷിതമായ ഇടങ്ങളില്‍ നിന്നുമായിരുന്നു പരിപാടി വീക്ഷിച്ചിരുന്നത്. ശക്തിയേറിയ സൂര്യരശ്മികള്‍ നേരിട്ട് ശരീരത്തില്‍ പതിച്ചതാകാം മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
72 വിമാനങ്ങള്‍ പങ്കെടുത്ത വ്യോമാഭ്യാസം ലിംക വേള്‍ഡ് ഓഫ് റെക്കോഡ്സിലും ഇടംനേടി. വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ അമര്‍ പ്രീത് സിങ്, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ വ്യോമാഭ്യാസം കാണാനെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.