കരുത്തരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും ബംഗളൂരു എഫ്‌സിയും ഏറ്റുമുട്ടുന്ന ഐഎസ്എല്‍ ഫൈനല്‍ ഇന്ന് നടക്കും. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സെമിഫൈനലില്‍ ഇരുപാദങ്ങളിലുമായി ഗോവയെ 3–2 അഗ്രഗേറ്റ് സ്കോറിന് തോല്പിച്ചാണ് ബംഗളൂരു ഫൈനല്‍ ടിക്കറ്റെടുത്തത്. ജംഷഡ്പൂര്‍ എഫ്‌സിയെ 3–2ന് തകര്‍ത്താണ് മോഹന്‍ ബഗാന്റെ ഫൈനല്‍ പ്രവേശനം. നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്താനുറച്ചാണ് കളത്തിലെത്തുക. ഗ്രൂപ്പ് സ്റ്റേജില്‍ 56 പോയിന്റിന്റെ മികച്ച ലീഡുമായി ഒന്നാം സ്ഥാനത്താണ് ബഗാന്‍ ഫിനിഷ് ചെയ്തത്. രണ്ട് തവണ കിരീടം നേടാന്‍ ബഗാനായിട്ടുണ്ട്. ലീഗില്‍ എക്കാലവും മികച്ച പ്രകടനം കാഴ്ചവയ്ക്കാറുള്ള ബഗാനെ ബംഗളൂരു എങ്ങനെ പിടിച്ചുകെട്ടുമെന്നത് മത്സരത്തെ ആവേശമാക്കും.
ഗ്രൂപ്പ് സ്റ്റേജില്‍ മൂന്നാം സ്ഥാനക്കാരായാണ് ബംഗളൂരു ഫിനിഷ് ചെയ്തത്. 11 ജയം ഉള്‍പ്പെടെ 38 പോയിന്റാണ് ബംഗളൂരു സ്വന്തമാക്കിയത്. ഇത്തവണത്തെ സീസണിലെ പ്രകടനം വിലയിരുത്തിയാല്‍ ബഗാന്‍ ഒരുപടി മുന്നിലാണ്.
ഒരു തവണയാണ് ബംഗളൂരു ഐഎസ്എല്‍ കിരീടം സ്വന്തമാക്കിയിട്ടുള്ളത്. 2018–19 സീസണിലായിരുന്നു സുനില്‍ ഛേത്രിയുള്‍പ്പെട്ട ബംഗളൂരു കിരീടമുയര്‍ത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.