
റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സൂപ്പർമാൻ സിനിമയുടെ ഡിജിറ്റൽ റിലീസ് തീയതി സംവിധായകൻ ജെയിംസ് ഗൺ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതൽ ആമസോൺ പ്രൈം വീഡിയോ, ആപ്പിൾ ടിവി, ഫാൻഡാംഗോ അറ്റ് ഹോം എന്നിവ ഉൾപ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ സിനിമ ലഭ്യമാകും. തിയേറ്ററുകളിൽ റിലീസ് ചെയ്ത് അഞ്ച് ആഴ്ച പിന്നിടുമ്പോഴാണ് ഈ പ്രഖ്യാപനം. ഐഎംഡിബി റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമായി ചിത്രം 581 മില്യൺ ഡോളർ കളക്ഷൻ നേടിയിട്ടുണ്ട്.
ചിത്രത്തിന്റെ 4K യുഎച്ച്ഡി, ബ്ലൂറേ, ഡിവിഡി പതിപ്പുകൾ സെപ്റ്റംബർ 23ന് പുറത്തിറങ്ങും. ആഭ്യന്തര ബോക്സ് ഓഫീസിൽ 331 മില്യൺ ഡോളറിലധികം കളക്ഷൻ നേടി ജെയിംസ് ഗണ്ണിന്റെ സൂപ്പർമാൻ യുഎസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൂപ്പർമാൻ ചിത്രമായി മാറിയെന്ന് വാർണർ ബ്രദേഴ്സ് അറിയിച്ചു. ഈ വർഷം ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സൂപ്പർഹീറോ ചിത്രം കൂടിയാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.