
വടക്കുപടിഞ്ഞാറൻ മെക്സിക്കോയിലെ ഹെർമോസില്ലോ നഗരമധ്യത്തിലെ ഒരു ഡിസ്‌കൗണ്ട് സ്റ്റോറിൽ ശനിയാഴ്ച ഉണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 23 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചുപോയ പ്രിയപ്പെട്ടവരെ കുടുംബങ്ങൾ ആദരിക്കുന്ന വർണാഭമായ ആഘോഷങ്ങൾ വാരാന്ത്യത്തിൽ നടക്കുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചത്. തീപിടിത്തത്തെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചാണ് ഭൂരിഭാഗം പേരും മരിച്ചതെന്ന് സംസ്ഥാന അറ്റോർണി ജനറൽ ഗുസ്താവോ സാലാസ് അറിയിച്ചു.അപകടത്തിൻ്റെ കാരണം കണ്ടെത്താനായി സമഗ്രവും സുതാര്യവുമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളതായി സൊനോറ സംസ്ഥാന ഗവർണർ അൽഫോൻസോ ഡുറാസോ സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ വീഡിയോയിൽ പറഞ്ഞു.
ജനപ്രിയ ഡിസ്കൗണ്ട് ശൃംഖലയായ വാൾഡോസിൻ്റെ ഭാഗമായ കടയിൽ മറ്റ് ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും വൈദ്യുത തകരാറായിരിക്കാം കാരണമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, സ്‌ഫോടനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അഗ്നിശമന സേനാ മേധാവി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.