18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

അമ്പതിന്റെ നിറവില്‍ സപ്ലൈകോ; ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികള്‍

* 25 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും 
* ശബരി ബ്രാൻഡിൽ പുതിയ ഉല്പന്നങ്ങൾ
* ഗോഡൗണുകൾ ആധുനീകരിക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം
June 22, 2024 9:55 pm

കേരളത്തിലെ പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) അമ്പതിന്റെ നിറവില്‍.50-ാം വാർഷികം ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം 25 ന് രാവിലെ രാവിലെ 11.30 ന് അയ്യന്‍കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിലവിൽ 1600 ഓളം ഔട്ട്‌ലെറ്റുകൾ സപ്ലൈകോയ്ക്കുണ്ട്. ഇതിൽ അവശ്യസാധനങ്ങളുടെ വില്പനയ്ക്ക് പുറമെ മെഡിസിൻ, പെട്രോളിയം, എൽപിജി, മണ്ണെണ്ണ എന്നീ മേഖലകളിലും പ്രവർത്തനം വ്യാപിപ്പിച്ചതായും മന്ത്രി പറഞ്ഞു. സപ്ലൈകോ നിലവിൽ ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ തുടർന്നും നൽകുവാനാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി അമ്പതാം വാർഷികത്തോടനുബന്ധിച്ച് രണ്ട് സെയിൽസ് ഓഫറുകൾ ഉൾപ്പെടെ നിരവധി പദ്ധതികൾ സപ്ലൈകോ നടപ്പാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി ഉദ്ഘാടന വേദിയിൽ നിർവഹിക്കും.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ 12 കോടി സൗജന്യ കിറ്റുകളാണ് സപ്ലൈകോ മുഖേന ജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ കഴിഞ്ഞത്. ഒരു സംസ്ഥാനത്ത് ഇത്രയും ശക്തമായ ശൃംഖലയുള്ളതും എല്ലാ വിഭാഗം ജനങ്ങളിലേയ്ക്കും എത്തിച്ചേരാന്‍ കഴിയുന്നതുമായ ഒരു സര്‍ക്കാര്‍ ഏജന്‍സി രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും കാണാന്‍ കഴിയില്ല. 2016 വരെ പൊതുവിപണിയിലെ വിലനിലവാരം മനസിലാക്കി അതില്‍ നിന്നും ഒരു നിശ്ചിത ശതമാനം സബ്സി‍ഡി നല്‍കിയാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ വില്പന നടത്തിയിരുന്നത്. എന്നാല്‍ 2016 മുതല്‍ 2024 ഫെബ്രുവരി വരെ സര്‍ക്കാര്‍ തീരുമാന പ്രകാരം 13 ഇനം അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.

ഈ വര്‍ഷം ഫെബ്രുവരി മാസത്തിലാണ് മന്ത്രിസഭാ യോഗ തീരുമാന പ്രകാരം അവശ്യസാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ നിന്നും 35 ശതമാനം കിഴിവ് നല്‍കി വില പുതുക്കി നിശ്ചയിച്ചത്. എട്ട് വര്‍ഷക്കാലം വില വര്‍ധിപ്പിക്കാതെ അവശ്യസാധനങ്ങള്‍ വില്പന നടത്തിയതിലൂടെ സപ്ലൈകോയ്ക്ക് വലിയ ബാധ്യത ഉണ്ടായിട്ടുണ്ട്. ഇതി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ ധനകാര്യ വകുപ്പുമായി ചര്‍ച്ച ചെയ്തു വരികയാണെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 

Eng­lish Summary:Supplyco at fifty; Year-long programs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.