23 December 2024, Monday
KSFE Galaxy Chits Banner 2

സപ്ലൈകോ ക്രിസ്‌മസ്‌ വിപണി; ഡിസംബർ 21 മുതൽ

Janayugom Webdesk
തിരുവനന്തപുരം
December 18, 2023 10:31 am

സപ്ലൈകോ ക്രിസ്‌മസ്‌ ചന്ത ഡിസംബർ 21ന്‌ ആരംഭിക്കും. വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം . തിരുവനന്തപുരം പുത്തരിക്കണ്ടത്താണ്‌ സംസ്ഥാന ഉദ്‌ഘാടനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ചന്തകളുമുണ്ടാകും. വിൽപ്പന നടക്കുന്നത് 1600 ഓളം ഔട്ട്‌ലറ്റുകളിലായിരിക്കും. 13 ഇന സബ്‌സിഡി സാധനങ്ങളും ചന്തകളിൽ ലഭിക്കും.

സാധനങ്ങൾ ലഭ്യമാക്കാനുള്ള ടെൻഡർ നടപടി ശനിയാഴ്‌ച പൂർത്തിയായിരുന്നു. ജില്ലാചന്തകളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്‌റ്റാളുകളുമുണ്ടാകും. ഓണച്ചന്തകൾക്കു സമാനമായി സബ്‌സിഡി ഇതര സാധനങ്ങൾക്ക്‌ ഓഫറുകൾ നൽകാനും ആലോചിക്കുന്നുണ്ട്‌. ഡിസംബർ 30ന്‌ ചന്തകൾ അവസാനിക്കും. 

വിപണി ഇടപെടലിന്റെ ഭാഗമായി ഉത്സവ കാലത്ത്‌ നടത്തുന്ന സപ്ലൈകോ ചന്തകൾക്ക്‌ ഇത്തവണയും മാറ്റമില്ലെന്നും ക്രിസ്‌മസ്‌–പുതുവത്സര ചന്തകൾ സർക്കാർ വേണ്ടെന്നു വച്ചതായി ചില മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചത്‌ വാസ്‌തവവിരുദ്ധമാണെന്നും ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. ക്രിസ്‌മസിന്‌ വെള്ള കാർഡ്‌ ഉടമകൾക്ക്‌ റേഷൻകട വഴി ആറുകിലോ അരി വീതവും നീല കാർഡുകാർക്കും നൽകി തുടങ്ങി. 44 ലക്ഷം കാർഡ്‌ ഉടമകൾ ശനി വരെ റേഷൻ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry; Sup­ply­co Christ­mas Mar­ket; From Decem­ber 21

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.