23 December 2024, Monday
KSFE Galaxy Chits Banner 2

സപ്ലൈകോ ക്രിസ്മസ്; ചന്തകൾ നാളെ തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
December 20, 2023 8:42 am

സപ്ലൈകോ ക്രിസ്മസ് ചന്തകൾ 21 മുതൽ 30 വരെ നടക്കും. ആറിടങ്ങളിലെ സ്പെഷ്യൽ ഫെയറുകൾക്ക് പുറമെ സംസ്ഥാനത്തുടനീളമുള്ള 1600ഓളം സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും ക്രിസ്മസിനോടനുബന്ധിച്ചുള്ള വിപണികൾ ആരംഭിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് സ്പെഷ്യൽ ഫെയറുകൾ. ഇവിടങ്ങളിൽ ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളുമുണ്ടാകും. 

ക്രിസ്മസിനോടനുബന്ധിച്ചുള്ള വിപണി ഇടപെടലിനായി 17.63 കോടി രൂപയാണ് ഇന്നലെ സർക്കാർ അനുവദിച്ചത്. വിപണി ഇടപെടലിനായി സപ്ലൈകോ ചെലവഴിച്ച തുകയായി 1500 കോടി രൂപയോളമാണ് സർക്കാർ നൽകാനുള്ളത്. സപ്ലൈകോയ്ക്ക് സാധനങ്ങൾ നൽകുന്ന മൊത്തവ്യാപാരികൾക്ക് നിലവിൽ 600 കോടി രൂപയോളമാണ് കുടിശികയുള്ളത്. സർക്കാരിൽ നിന്ന് കിട്ടാനുള്ള തുകയില്‍ പകുതിയെങ്കിലും ലഭിച്ചാൽ മാത്രമെ സപ്ലൈകോയുടെ പ്രവർത്തനം സുഗമമായി തുടരാൻ കഴിയൂ എന്ന സ്ഥിതിയാണ് നിലവിലെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്. 

Eng­lish Sum­ma­ry; Sup­ply­co Christ­mas; Mar­kets will start tomorrow
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.