13 February 2026, Friday

Related news

February 11, 2026
February 3, 2026
January 2, 2026
December 20, 2025
November 7, 2025
October 31, 2025
October 25, 2025
September 18, 2025
September 16, 2025
September 8, 2025

സപ്ലൈകോ പ്രതിദിന വില്പന 24 കോടി കടന്നു; വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ

Janayugom Webdesk
തിരുവനന്തപുരം
September 3, 2025 8:30 am

വിപണി ഇടപെടലില്‍ വീണ്ടും ചരിത്രം കുറിച്ച് സപ്ലെെകോ. റെക്കോഡ് മറികടന്ന് പ്രതിദിന വില്പന ഇന്നലെ 24കോടി രൂപ കടന്നു. ഇന്നലത്തെ ആകെ വില്പന 24,13,30,532 രൂപയാണ്. ഇതോടെ ഓണം സീസണിൽ ആകെ വില്പന 344.48 കോടി രൂപയായി. ആകെ 51,27,551 ഉപഭോക്താക്കളാണ് സപ്ലൈകോയില്‍ നിന്നും വലിയ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങിയത്. 2024ൽ ഓണത്തിന് 183 കോടിയുടെ വില്പനയാണുണ്ടായത്. ഇത്തവണ 300 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഓഗസ്റ്റ് മാസം മാത്രം 297.3 കോടി രൂപയുടെ വില്പനയുണ്ടായി. 

ഇന്നും നാളെയും സപ്ലൈകോ വില്പനശാലകളിൽ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യൽ ഓഫർ. 1500 രൂപയ്ക്കോ അതിൽ അധികമോ സബ്സിഡി ഇതര ഉല്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ വെളിച്ചെണ്ണ 50 രൂപ വിലക്കുറവിൽ സ്പെഷ്യൽ ഓഫറായി ലഭിക്കും. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളിൽ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.