
386 കോടിയിലേറെ രൂപയുടെ വിറ്റുവരവ് സപ്ലൈകോയിലുണ്ടായെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. സബ്സിഡി ഇനത്തില്‍ 180 കോടിയാണ്. നോണ്‍ സബ്സിഡി ഇനത്തില്‍ 206 കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
കർഷകർക്ക് കൊടുക്കാനുളള242 കോടി രൂപ ഈയാഴ്ച തന്നെ കൊടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.കേന്ദ്രം തരാനുള്ള 1645 കോടിയിൽ ഒരു പൈസയും ഇതുവരെ കിട്ടിയിട്ടില്ല. കെ റൈസ് തുടരുന്നതായിരിക്കും. 33 രൂപ നിരക്കിൽ എട്ട് കിലോ കെ റൈസ് അരി നൽകും. 25 രൂപ നിരക്കിൽ 20 kg സ്പെഷ്യൽ അരി നൽകുന്നതും തുടരുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.