23 December 2024, Monday
KSFE Galaxy Chits Banner 2

സപ്ലൈകോ വിഷു-റംസാൻ മേളകള്‍ നാളെ മുതല്‍

Janayugom Webdesk
തിരുവനന്തപുരം
April 11, 2023 9:23 am

സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിഷു-റംസാൻ ഫെയറുകൾ 12 മുതൽ 21 വരെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 11ന് തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിന് സമീപത്തെ സപ്ലൈകോ സൂപ്പ‍ർ മാർക്കറ്റ് പരിസരത്ത് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. 

14 ജില്ലാ ആസ്ഥാനങ്ങളിലെയും താലൂക്ക് ആസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഫെയറുകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. വിഷുവിനും റംസാനും സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നതിന് ആവശ്യമായ ബിരിയാണി അരി, പായസക്കൂട്ട്, മറ്റ് സാധനങ്ങൾ എന്നിവ 10 മുതൽ 35 ശതമാനം വരെ വിലക്കിഴിവിൽ മേളകളിൽ വില്പന നടത്തും. ഉത്സവ സീസണുകളിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിപണിയിൽ ഇടപെടുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഇത്തരം സ്പെഷ്യൽ മേളകളെന്ന് മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: Sup­ply­co Vishu-Ramzan fairs from tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.