രണ്ട് അനാഥാലയങ്ങള്‍ക്ക് ബര്‍ഗറുകള്‍ വിതരണം ചെയ്താല്‍ ബലാത്സംഗ കേസിലെ എഫ്ഐആര്‍ റദ്ദ് ചെയ്യാമെന്ന് ഡല്‍ഹി ഹൈക്കോടതി. മുന്‍ ഭാര്യയെ ബലാത്സംഗം ചെയ്ത കേസിലാണ് ഡല്‍ഹി സ്വദേശിയായ ആള്‍ക്കെതിരെ എഫ്ഐആര്‍ ചുമത്തിയത്. മുൻ ഭാര്യയുടെ പരാതിയിന്മേല്‍ ബലാത്സംഗം, വേട്ടയാടൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ചാണ് വിധിപ്രസ്താവിച്ചത്. പിന്നാലെ ഇയാൾക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കുകയും ചെയ്തു.
നോയിഡയിൽ ‘ബർഗർ സിംഗ്’, ‘വാട്ട്-എ-ബർഗർ’ എന്നീ രണ്ട് ബർഗർ റെസ്റ്റോറന്റുകൾ നടത്തുന്നയാളാണ് ഇയാള്‍. കുറഞ്ഞത് 100 കുട്ടികൾക്കെങ്കിലും ശുചിത്വവും ഗുണനിലവാരവുമുള്ള ബർഗറുകൾ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം ശുദ്ധമായ അന്തരീക്ഷത്തിലാണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. കൂടാതെ മുൻ ഭാര്യക്ക് 4.5 ലക്ഷം രൂപ പിഴയായി നൽകാനും കോടതി ഇയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
English Summary: Supplying ‘burgers’ to orphanages can lead to acquittal in rape cases; Court with strange order
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.