
തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അയ്യപ്പസംഗമത്തിനുള്ള പിന്തുണ വിവിധ കോണുകളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം കെടുത്താനായി ബിജെപി പിന്തുണയോടെ രാഷട്രീയ മുതലെടുപ്പോടെ അയ്യപ്പസംഗമം നടത്തുന്നു. ഈ മാസം 22ന് പന്തളത്തുവെച്ചു നടത്താനാണ് ഇവര്‍ ശ്രമിക്കുന്നത് .എന്നാല്‍ തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി.
500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എൻഎസ്എസും എസ്എൻഡിപിയും അയ്യപ്പ സംഗമത്തെ പിന്തുണച്ചിരുന്നു. രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം.
അയ്യപ്പ സംഗമത്തിനെ എതിർത്ത് ബിജിപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകയാണ് കോണ്‍ഗ്രസ്. അയ്യപ്പ വിശ്വാസികളായ കോണ്‍ഗ്രസിലേയും,കേരള കോണ്‍ഗ്രസിലെയും, ആര്‍എസ്പിയിലേയും പ്രവര്‍ത്തകര്‍ സംഗമത്തെ അനുകൂലിക്കുന്നവരാണ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.