9 December 2025, Tuesday

Related news

December 6, 2025
December 4, 2025
December 2, 2025
December 2, 2025
November 28, 2025
November 22, 2025
November 22, 2025
November 22, 2025
November 21, 2025
November 21, 2025

ഡെമോക്രാറ്റിക് സ്ഥാനാർത്ഥികള്‍ക്കുള്ള പിന്തുണ; മസ്കിന് മുന്നറിയിപ്പുമായി ട്രംപ്

Janayugom Webdesk
വാഷിങ്ടൺ
June 8, 2025 10:19 pm

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികളെ പിന്തുണച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇലോണ്‍ മസ്കിന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രസ്താവന. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളെ മസ്ക് പിന്തുണച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മസ്കുമായി യാതൊരു ഒത്തുതീർപ്പിനും തനിക്ക് താല്പര്യമില്ലെന്നും അഭിമുഖത്തിനിടെ ട്രംപ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചത്. മസ്കിന് നിരവധി അവസരങ്ങളാണ് നൽകിയത്. ഇനി സംസാരിക്കാൻ താല്പര്യമില്ല. മറ്റ് കാര്യങ്ങൾ ചെയ്യുന്നതിൽ തിരക്കിലാണെന്നും ട്രംപ് പറഞ്ഞു. സർക്കാരിന്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മസ്കുമായി ട്രംപ് തെറ്റിപ്പിരിഞ്ഞത്. വൺ ബിഗ് ബ്യൂട്ടിഫുൾ’ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്ക് രൂക്ഷ ഭാഷയില്‍ വിമർശിച്ചിരുന്നു. ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ട്രംപിന്റെ താരിഫ് നയങ്ങൾ മാന്ദ്യത്തിന് കാരണമാകുമെന്നും മസ്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്‌തു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.