
കേരള ബാങ്കിൻ്റെ കർഷക ഉൽപ്പാദക സംഘങ്ങൾക്കുള്ള ഗ്രാൻ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന പരിപാടിയിൽ കേരള ബാങ്ക് പ്രസിഡൻ്റ് ഗോപി കോട്ടമുറിയ്ക്കൽ അധ്യക്ഷനായി. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എസ്. രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. തിരഞ്ഞെടുത്ത എഫ്പിഒകൾക്കുള്ള പ്രമോഷണൽ ഗ്രാൻ്റ് വിതരണം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. കേരള നിയമസഭ മുൻ സ്പീക്കർ എം. വിജയകുമാർ , കേരള ബാങ്ക് സിഇഒ ജോർട്ടി എം ചാക്കോ , കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി , എഫ്പിഒ പ്രതിനിധി കെ.വി ഏലിയാസ് എന്നിവർ സംസാരിച്ചു. കേരള ബാങ്ക് ജനറൽ മാനേജർ ഡോ. ശിവകുമാർ നന്ദി പറഞ്ഞു. എഫ് പി ഒ ഭാരവാഹികൾക്കുള്ള ശില്പശാല നബാർഡ് ജനറൽ മാനേജർ മനോജ് നിർവഹിച്ചു. കേരള ബാങ്ക് സിഇഒ ജോർട്ടി എം ചാക്കോ അധ്യക്ഷനായി. കേരള ബാങ്ക് റിസോർഴ്സ് പേഴ്സൺ എസ് കുമാർ ആമുഖ പ്രസംഗം നടത്തി. വിവിധ വിഷയങ്ങളിൽ കൃഷ്ണ വാര്യർ, പി.വി ജോർജ് , ഷാജി സക്കറിയ എന്നിവർ ക്ലാസ് നയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.