ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണയക്കുന്നുവെന്നും തുല്യനീതിയും സുരക്ഷയും നിർബന്ധമാണെന്നും നടൻ ആസിഫ് അലി. മലയാള സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി മുന്‍പാകെ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നല്‍കിയവരെ ബഹുമാനിക്കുന്നു. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. മൊഴി നൽകിയ സഹ പ്രവർത്തകർക്ക് എല്ലാ പിന്തുണയും നൽകുമെന്നും ആസിഫ് അലി പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ ആരും ചൂഷണത്തിന് വിധേയരാകരുത്. നടിമാർ ഉൾപ്പെടെ എല്ലാവർക്കും തുല്യ നീതി വേണം. റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിശദമായ വിവരങ്ങൾ മനസിലാക്കിയ ശേഷം പ്രതികരിക്കുമെന്നും നടൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.