23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024

അമിത്ഷായ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം ; പൊതുപ്രവര്‍ത്തകര്‍ കോടതി നടപടിയുടെ പവിത്രത പാലിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2023 1:26 pm

മുസ്ലീം സംവരണ കേസില്‍ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് റാലിയില്‍ സംവരണം റദ്ദാക്കിയതിനെ അനുകൂലിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്ന് ജസ്റ്റീസ് നാഗരത്ന പറഞു.

കേസ് ജൂലൈയ് 25നു പരിഗണിക്കാനായി മാറ്റി. എന്തിനാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്ന് അമിത്ഷായുടെ പ്രസ്താവനയില്‍ സുപ്രീംകോടതി ചോദിച്ചു. കോടതിക്ക് മുന്നിലിരിക്കുന്ന വിഷയങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്നും ഈ രീതി ഉചിതമല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

പൊതുപ്രവർത്തകർ കോടതി നടപടിയുടെ പവിത്രത പാലിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കര്‍ണാടകയില്‍ നാലു ശതമാനം മുസ്ലിം സംവരണം നിര്‍ത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനുള്ള സ്റ്റേ അവസാനിക്കാനിരിക്കെയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയിൽ വന്നത്.

ഈ ഘട്ടത്തിലാണ് കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അമിത് ഷാ ഈ വിവാദ വിഷയത്തിൽ നടത്തിയ പ്രസംഗം ഹർജിക്കാർ കോടതിയിൽ ഉന്നയിച്ചത്. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ വിമർശനം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം തേടുകയായിരുന്നു.

Eng­lish Summary:
Supreme Court crit­i­cizes Amit Shah; Pub­lic ser­vants must respect the sanc­ti­ty of court proceedings

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.