4 March 2026, Wednesday

Related news

February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026

തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജി: ജൻ സുരാജ് പാർട്ടി​ക്ക് സുപ്രീംകോടതി വിമർശം

Janayugom Webdesk
ന്യൂഡൽഹി
February 6, 2026 9:23 pm

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി നൽകിയ ഹര്‍ജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യം പരിഗണിച്ച് തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിൽ ജനം തിരസ്കരിച്ചശേഷം പ്രശസ്തിക്കായി പ്രശാന്ത് കോടതിയെ ഉപയോഗിക്കുകയാണെന്ന് വിമർശിച്ചിരുന്നു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വനിതകൾക്ക് 10,000 രൂപ വീതം കൈമാറിയത് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. ആവശ്യമെങ്കിൽ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി ഹരജിക്കാർക്ക് ഹൈകോടതിയെ സമീപിക്കാമെന്ന് അറിയിച്ചതിനെത്തുടർന്ന് ജൻ സുരാജ് പാർട്ടി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹര്‍ജി പിൻവലിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.