
തനിക്കെതിരെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പാര്‍ലമെന്റ് രൂപീകരിച്ച അന്വേഷണ സമിതിയുടെ സാധുത ചോദ്യം ചെയ്ത് ജസ്റ്റീസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച തള്ളി. അന്വേഷണ സമിതി രൂപീകരണത്തില്‍ ഈ ഘട്ടത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും എസ് സി ശർമയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജഡ്ജസ് (ഇൻക്വയറി) ആക്ട്, 1968 പ്രകാരം പാർലമെന്റിന് അന്വേഷണ സമിതി രൂപീകരിക്കാൻ അധികാരമുണ്ടെന്നും, സമിതിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്യാനുള്ള വാദങ്ങൾ ഈ സാഹചര്യത്തിൽ നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.അന്വേഷണ സമിതി രൂപീകരണം ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, രണ്ട് സഭകളുടെയും സംയുക്ത നടപടിയില്ലാതെ അന്വേഷണം ആരംഭിക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് വർമ്മയുടെ വാദം.
എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി .ഇതോടെ ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ പരിശോധിക്കുന്ന പാർലമെന്ററി അന്വേഷണ സമിതിക്ക് അന്വേഷണം തുടരാം. ഇംപീച്ച്മെന്റിലേക്ക് നയിക്കുന്ന ഘട്ടത്തിലായിരുന്നു ജസ്റ്റീസ് വര്‍മ്മയുടെ ഹര്‍ജി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.