27 December 2025, Saturday

Related news

December 26, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025

E20 പെട്രോൾ നയത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

Janayugom Webdesk
ന്യൂഡൽഹി
September 1, 2025 3:25 pm

20 ശതമാനം എഥനോൾ കലർന്ന പെട്രോൾ രാജ്യവ്യാപകമായി പുറത്തിറക്കുന്നതിനെ ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അഭിഭാഷകൻ അക്ഷയ് മൽഹോത്ര സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു .

നയം പുറത്തിറക്കുന്നതിന് മുൻപ് അതിൻറെ എല്ലാ വശങ്ങളും പരിഗണിച്ചിരുന്നതാണെന്ന് ഹർജി എതിർത്തുകൊണ്ട് അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി പറഞ്ഞു. 

പേരിന് വേണ്ടി മാത്രമാണ് ഹർജിക്കാരനെ വച്ചിരിക്കുന്നതെന്നും ഇതിന് പിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് പുറത്തു നിന്നുള്ളവരാണോ നിർദേശിക്കേണ്ടതെന്നും എജി ചോദിച്ചു. 

ഈ നയം ഇന്ത്യയിലെ കരിമ്പ് കർഷകർക്ക് പ്രയോജനകരമാണെന്നും എജി പറഞ്ഞു. E20 പാലിക്കാത്ത പഴയ വാഹനങ്ങളുടെ ആഘാതത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച 2021 ലെ നീതി ആയോഗ് റിപ്പോർട്ട് പരാമർശിച്ച ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷാദൻ ഫറാസത്ത് യാതൊരു അറിയിപ്പുമ കൂടാതെ ഇനി E20 മാത്രമേ ലഭിക്കുകയുള്ളൂവെന്ന് പറഞ്ഞ് ആളുകൾ എന്താണ് ചെയ്യേണ്ടതെന്നും അവർക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകണമെന്നും പറഞ്ഞു. 

2023 ഏപ്രിലിനു ശേഷം നിർമ്മിക്കുന്ന വാഹനങ്ങൾ മാത്രമേ E20 പെട്രോളുമായി പൊരുത്തപ്പെടുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങൾക്ക് അവബോധമില്ലാത്തതും ഫ്യുവൽ പമ്പുകളിൽ കൃത്യമായ ലേബലിങ് ഇല്ലാത്തതും 2019‑ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം, വിവരമറിഞ്ഞ് തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിൻ്റെ അവകാശത്തിൻ്റെ ലംഘനമാണിതെന്നും ഹർജിയിൽ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.