24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ഇഡിയോട് സുപ്രീം കോടതി അമിതാധികാരം വേണ്ട

ചത്തീസ്ഗഡിലെ കേസ് നടപടി റദ്ദാക്കിയപ്പോള്‍ യുപിയില്‍ പുതിയ കേസെടുത്ത് ഇഡി
Janayugom Webdesk
ന്യൂഡല്‍ഹി
August 22, 2023 10:47 pm

സുപ്രീം കോടതി ഉത്തരവുകള്‍ മറികടന്നും വളഞ്ഞ വഴിയിലൂടെയും കേസുകള്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന എന്‍ഫോഴ്‌സ്മെന്റ് ഡറക്ടറേറ്റി (ഇഡി) ന് താക്കീതുമായി സുപ്രീം കോടതി. നിയമ സംവിധാനമായി ഇഡി സ്വയം മാറേണ്ടെന്ന് സഞ്ജയ് കിഷന്‍ കൗള്‍, സുധാംശു ധുലിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
ഛത്തീസ്ഗഡിലെ മദ്യ കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിക്കെതിരെ സുപ്രീം കോടതി നിലപാട്. കേസിലെ തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ബെഞ്ച് ഉത്തരവായി. കേസ് ഈ മാസം 26ന് കോടതി വീണ്ടും പരിഗണിക്കും. ചത്തീസ്ഗഡിലെ മദ്യനയത്തില്‍ ഇളവുകള്‍ ചെയ്ത് ഖജനാവിന് 2,000 കോടി രൂപയോളം നഷ്ടമുണ്ടാക്കിയെന്നതാണ് ഇഡിയുടെ കേസ്.
ഈ കേസില്‍ അറസ്റ്റ് പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കേ ഇഡി ആവശ്യപ്രകാരം യുപി പൊലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതാണ് സുപ്രീം കോടതിയെ പ്രകോപിപ്പിച്ചത്. ഛത്തീസ്ഗഡ് മദ്യക്കേസില്‍ വ്യാജ ഹോളോഗ്രാം സീലുകള്‍ നിര്‍മ്മിച്ചത് ഉത്തര്‍ പ്രദേശിലെ നോയിഡയിലായിരുന്നു എന്നതിനാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് നടത്തുകയായിരുന്നു ഇഡി ലക്ഷ്യം വച്ചതെന്നാണ് നിഗമനം.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പാടില്ലെന്ന ഉത്തരവ് ജൂലൈ 18 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട കോടതി അനുമതിയില്ലാതെ കേസുമായി ഇഡിക്ക് മുന്നോട്ടു പോകാനാകില്ലെന്നുള്ള ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ ഇഡിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്.
സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം യുപി പൊലീസ് ജൂലൈ 30 ന് രജിസ്റ്റര്‍ ചെയ്ത പുതിയ എഫ്ഐആറില്‍ നേരത്തെ സംരക്ഷണം നല്കിയ ഐഎഎസുകാരായ അതുല്‍ തനേജ, മകന്‍ യാഷ് തനേജ എന്നിവരെ ഉള്‍പ്പെടുത്തണമെന്ന് ഇഡി യുപി പൊലീസിനു കത്ത് നല്‍കി. സുപ്രീം കോടതി ഉത്തരവ് വന്നതിനു ശേഷമാണോ യുപി പൊലീസിന്റെ എഫ്ഐആര്‍ സംബന്ധിച്ച വിവരം ഇഡിക്ക് ലഭിച്ചതെന്ന് വ്യക്തമാക്കാന്‍ ഇഡിയുടെ അഭിഭാഷകനോട് ബെഞ്ച് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡിലെ സര്‍ക്കാരിനെതിരായ കേസില്‍ നടപടി തടഞ്ഞപ്പോള്‍ ബിജെപി ഭരിക്കുന്ന യുപിയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് മുന്നോട്ടുകൊണ്ടുപോകാനുള്ള നീക്കമാണ് നീക്കമാണ് ഇഡി നടത്തിയത്. ഇതിന് പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും വ്യക്തമാണ്. പ്രസ്തുത നീക്കത്തിനാണ് സുപ്രീം കോടതി തടയിട്ടിരിക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ബിജെപി ഇഡിയെ ആയുധമാക്കുന്നെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഛത്തീസ്ഗഡിലെ മദ്യ കുംഭകോണത്തില്‍ യു പിയുടെ ഇടപെടല്‍ എന്നത് കേസിന്റെ രാഷ്ട്രീയ മാനം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

Eng­lish sum­ma­ry; Supreme Court does not want exces­sive pow­er to ED

you may also like this video;

TOP NEWS

December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.