26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 10, 2024
December 8, 2024
December 3, 2024
November 27, 2024
November 14, 2024
November 14, 2024
October 29, 2024

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഇടപെടലുമായി സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2023 11:02 pm

മുംബൈയില്‍ നാളെ നടക്കാനിരിക്കുന്ന ഹിന്ദു ജാഗരണ്‍ ആക്രോശ് റാലിയില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസുമാരായ കെ എം ജോസഫ്, ജെ ബി പര്‍ഡിവാല എന്നിവരുടെ ബെഞ്ചിന്റേതാണ് നിര്‍ദേശം. പരിപാടിയിൽ ആരും വിദ്വേഷ പ്രസംഗം നടത്തരുതെന്നും നിയമം ലംഘിച്ച് പ്രവർത്തിക്കരുതെന്നും പൊതു ക്രമത്തിന് ഭംഗം വരുത്തരുതെന്നും കോടതി സര്‍ക്കാരിനോട് പറഞ്ഞു. പരിപാടി പൂര്‍ണമായും പൊലീസ്, വീഡിയോ റെക്കോഡ് ചെയ്യണമെന്നും ഉള്ളടക്കം കോടതിക്ക് ലഭ്യമാക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിക്ക് ഉറപ്പ് നല്‍കി. അതേസമയം പരിപാടി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തെ തുഷാര്‍ മേത്ത ചോദ്യം ചെയ്തു. ഇത് പ്രീ സെന്‍സര്‍ഷിപ്പ് ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഉത്തരാഖണ്ഡില്‍ എന്താണ് സംഭവിച്ചത് എന്നായിരുന്നു ജസ്റ്റിസ് ജോസഫിന്റെ മറുചോദ്യം. സംസ്ഥാനം നടപടി എടുത്തോ എന്ന് ചോദിച്ച അദ്ദേഹം സംഭവത്തിന്റെ പകര്‍പ്പ് ആണെങ്കില്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
കഴിഞ്ഞ 29ന് നടത്തിയ ഒരു യോഗത്തില്‍ ഭരണകക്ഷിയിലെ എംപി അടക്കം ഉത്കണ്‌ഠാജനകമായ പ്രസ്താവന നടത്തിയെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അടുത്ത യോഗത്തിന് അനുമതി നല്‍കും മുമ്പ് ഈ ഘടകങ്ങൾ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Supreme Court inter­venes against hate speech

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.