19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024
November 22, 2024

സുപ്രീംകോടതി മൊബൈല്‍ ആപ്പ് 2.0; പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കി ചീഫ് ജസ്റ്റീസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2022 5:29 pm

സുപ്രിംകോടതി മൊബൈൽ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് വേര്‍ഷൻ ലോഞ്ച് പ്രഖ്യാപിച്ച് ചീഫ് ജിസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്.കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് ‘സുപ്രീംകോടതി മൊബൈൽ ആപ്പ് 2.0’ ഗൂഗിൾ പ്ലേയിൽ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കൾക്ക് ഒരാഴ്ചയ്ക്കകം സേവനം ലഭ്യമാകും.

എല്ലാ സ‍ര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകൾക്കും അവരുടെ കെട്ടിക്കിടക്കുന്ന കേസുകൾ തിരിച്ചറിയാൻ ആപ്പിലൂടെ സാധിക്കും. എല്ലാ അഭിഭാഷകര്‍ക്കും തത്സമയം കേസ് നടപടികൾ കാണാനും സ‍ര്‍ക്കാര്‍ വകുപ്പുകൾക്ക് കേസുകളുടെ അവസ്ഥ മനസിലാക്കാനും ഉള്ള സൗകര്യം ആപ്പിലുണ്ടാകുമെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ചീഫ് ജസ്റ്റീസ് ലോഞ്ചിങ് വേളയിൽ പറഞ്ഞു. തത്സമയം കേസ് നടപടികൾ കാണാനുള്ള അനുമതി നോഡൽ ഓഫീസ‍ര്‍മാ‍ക്കും കേന്ദ്ര സ‍ര്‍ക്കാര്‍ മന്ത്രാലയങ്ങൾക്കും ആപ്പിൽ ലോഗിൻ ചെയ്യുന്നതിലൂടെ ലഭിക്കും.

ആപ്പിലെ പുതിയ അപ്ഡേഷനിലൂടെ നോഡൽ ഓഫീസര്‍മാര്‍ക്കും കേന്ദ്രമന്ത്രാലയങ്ങൾക്കും അവരുടെ കേസുകളുടെ നിലവിലെ അവസ്ഥയും വിധി സംബന്ധിച്ച വിവരങ്ങളും ഹാജറാക്കിയ രേഖകൾ സംബന്ധിച്ച വിവരങ്ങളും ലഭ്യമാകും. അതേസമയം, അവയവ മാറ്റ ചട്ടങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ നിയമങ്ങള്‍ ഏകോപിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് സുപ്രീംകോടതി. 2014 ലെ അവയവ മാറ്റ നിയമത്തില്‍ ഉള്‍പ്പെടുത്ത സംസ്ഥാനങ്ങളിലെ ചട്ടങ്ങള്‍ ഏകോപിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് നിര്‍ദേശം.

കേന്ദ്ര നിയമവുമായി ബന്ധപ്പെടുത്തി സംസ്ഥാന ചട്ടങ്ങളും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് നടപടി. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റീസ് പി.എസ് നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത ചട്ടങ്ങളായത് കാരണം അടിയന്തരമായി അവയവമാറ്റം ആവശ്യമുള്ള രോഗികള്‍ക്ക് പലപ്പോഴും നടപടിക്രമങ്ങളില്‍ വലിയ കാലതാമസം ഉണ്ടാകുന്നു. ഈ കാലതാമസം നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയായി മാറുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Summary:
Supreme Court Mobile App 2.0; Chief Jus­tice has launched a new mobile app

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.