ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള വിവാഹ വേര്‍പെടുത്തലിന് ഇനി കാത്തിരിക്കേണ്ടതില്ല. പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിര്‍ബന്ധിത കാത്തിരിപ്പ് ആവശ്യമില്ല. വീണ്ടെടുക്കാനാകാതെ തകര്‍ന്ന കുടുംബങ്ങള്‍ വിവാഹമോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാമെന്നാണ് സുപ്രീംകോടതി.
സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഉത്തരവ്.ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, എ എസ് ഒകെ വിക്രംനാഥ്, ജെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ചിന്‍റെതാണ് നിരീക്ഷണം.സംരക്ഷണം ‚ജീവനാംശം,കുട്ടികളുടെ അവകാശങ്ങള്‍ തുടങ്ങിയ തുല്യമായി വീതം വെയ്ക്കണമെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 13 ബി ഒഴിവാക്കാനാകുമോയെന്നതാണ് കോടതി പരിശോധിച്ചത്. ഇതിനിടെയാണ് ആര്‍ട്ടിക്കിള്‍ 142 പ്രകാരം വീണ്ടെടുക്കാനാകാതെ തകര്‍ന്ന ബന്ധങ്ങള്‍ സമയപരിധിയില്ലാതെ അവസാനിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടത്
English Summary:
Supreme Court not to wait for mutual consent divorce
You may also like this video:
’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.