10 February 2026, Tuesday

Related news

February 10, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 31, 2026
January 30, 2026
January 30, 2026

കേരളത്തിന്റെ ഹർജിയിൽ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ്

Janayugom Webdesk
ന്യൂഡല്‍ഹി
January 20, 2026 4:10 pm

അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കോടതികളിൽ റിട്ട് ഹർജികൾ ഫയൽ ചെയ്യാൻ ഭരണഘടനാപരമായ അധികാരം ഇല്ലെന്ന് കാണിച്ച് കേരള സർക്കാർ നൽകിയ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഇഡിക്ക് നോട്ടീസയച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതികളിൽ റിട്ട് ഹർജി നൽകാൻ ഇഡിക്ക് നിയമപരമായ അധികാരം ഇല്ലെന്നാണ് കേരളത്തിന്റെ വാദം.

സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ കടന്നുകയറാൻ കേന്ദ്ര ഏജൻസികൾ ഇത്തരം ഹർജികൾ ആയുധമാക്കുന്നു എന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട് സർക്കാരും സമാനമായ വാദങ്ങളുമായി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. അന്വേഷണ ഏജൻസികൾ സർക്കാരിന്റെ ഭാഗമാണെന്നും സ്വതന്ത്രമായ രീതിയിൽ റിട്ട് ഹർജികൾ നൽകാൻ അവർക്ക് അവകാശമില്ലെന്നും തമിഴ്‌നാടും കോടതിയെ അറിയിച്ചത്.

ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കുകയും വിശദമായ മറുപടി ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസ് നാല് ആഴ്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കൻ നെത്ത ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയിട്ടുള്ള ബെഞ്ചാണ് നിലവിൽ കേസ് പരിഗണിച്ചിട്ടുള്ളത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.