22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷണം; പ്രിയ വർഗീസിന് തുടരാം

Janayugom Webdesk
ന്യൂഡല്‍ഹി
July 31, 2023 4:40 pm

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് തുടരാമെന്ന് സുപ്രീം കോടതി. ഹൈക്കോടതി വിധിയില്‍ ചില പിഴവുകളുണ്ടെന്ന് ജസ്റ്റീസ് ജെ കെ മഹേശ്വരി, ജസ്റ്റീസ് കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.സര്‍വകലാശാലക്കും, സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. പ്രിയവര്‍ഗീസിനോട് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാനും ആവശ്യപ്പെട്ടു. നോട്ടീസുകള്‍ക്ക് ആറാഴ്ച്ചക്കകം മറുപടി ഫയല്‍ ചെയ്യാനും സുപ്രീം കോടതി നിര്‍ദേശിച്ചു. അസോഷ്യറ്റ് പ്രഫസറായുള്ള പ്രിയയുടെ നിയമം ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്കറിയയും യുജിസിയുമാണ് സുപ്രീം കോടതിയിലെത്തിയത്.

അതേസമയം, കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ ഡോ പ്രിയാ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിറക്കിയിരുന്നു. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്റ്റ് പുനപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് അനുകൂല വിധി നൽകിയത്. വിധി വന്നതിനെ തുടർന്ന് കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേൽക്കുകയും അന്ന് തന്നെ നീലേശ്വരം ക്യാമ്പസ്സിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: supreme court on priya vargh­ese appoitment
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.