22 May 2024, Wednesday

Related news

May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 10, 2024

ഭക്ഷണം വിലക്കാന്‍ തീയേറ്ററുകള്‍ ജിം ആണോ എന്ന് സുപ്രീം കോടതി; കുടിവെള്ളം സൗജന്യമായി നല്‍കണമെന്നും കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
January 3, 2023 8:06 pm

സിനിമകാണാന്‍ എത്തുന്ന എല്ലാവരുടെയും ഭക്ഷണം വിലക്കാന്‍ തീയേറ്ററുകള്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. അതേസമയം പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണങ്ങള്‍ വിലക്കാന്‍ തീയേറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്നും എന്നാല്‍ പ്രായം മാനിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. 

തീയേറ്ററിനുള്ളില്‍ ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കണം. പ്രായമായവര്‍ക്കും ശിശുക്കള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണവും പാനീയങ്ങളും തടയരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
“സിനിമ ഹാൾ ആരോഗ്യകരമായ ഭക്ഷണം ആവശ്യമുള്ള ഒരു ജിമ്മല്ല, അത് വിനോദത്തിനുള്ള സ്ഥലമാണ്, സിനിമാ ഹാൾ സ്വകാര്യ സ്വത്താണ്, അത് നിയമപരമായ നിയമങ്ങൾക്ക് വിധേയമായി ഉടമയാണ് തീരുമാനിക്കേണ്ടത്, കോടതി ചൂണ്ടിക്കാട്ടി.

സിനിമ തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും എത്തുന്നവര്‍ക്ക് ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരാമെന്നും അവ തടയരുതെന്നും ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സിനിമാ തീയറ്റര്‍ ഉടമകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
സിനിമാ തിയേറ്ററുകളിൽ എന്ത് വിളമ്പുന്നുവോ അത് കഴിക്കാൻ ആളുകളെ നിർബന്ധിക്കരുതെന്ന് കാണിച്ച് നിരോധനം നീക്കിയ ജമ്മു കശ്മീർ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് റദ്ദാക്കി.

സിനിമ തീയറ്ററുകള്‍ സ്വകാര്യ സ്വത്താണ്. അവിടെ ഭക്ഷണവും പാനീയങ്ങളും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും സംബന്ധിച്ച നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

Eng­lish Sum­ma­ry: Supreme Court on whether the­aters are gyms to ban food; The court also said that drink­ing water should be pro­vid­ed free of charge

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.