22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

വിവരാവകാശ നിയമം: കേന്ദ്രത്തിന് സുപ്രീം കോടതിയുടെ താക്കീത്

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2023 10:57 pm

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷനിലെ ഒഴിവുകള്‍ ഉടന്‍ നികത്തിയില്ലെങ്കില്‍ 2005ലെ വിവരാവകാശ നിയമത്തിന് ചരമക്കുറിപ്പെഴുതാമെന്ന് സുപ്രീം കോടതി. ഒഴിവുകള്‍ നികത്താന്‍ സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. എല്ലാ സംസ്ഥാനങ്ങളിലെയും ബന്ധപ്പെട്ട ഒഴിവുകള്‍, ജീവനക്കാരുടെ എണ്ണം, കെട്ടിക്കിടക്കുന്ന കേസുകള്‍ എന്നിവയുടെ വിശദവിവരങ്ങള്‍ ശേഖരിക്കാന്‍ പേഴ്സണല്‍ ആന്റ് ട്രയിനിങ് വിഭാഗത്തിന് കോടതി നിര്‍ദേശം നല്‍കി.

വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നാഴ്ച സമയമാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഝാര്‍ഖണ്ഡ്, ത്രിപുര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവരാവകാശ കമ്മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചത് സംബന്ധിച്ച വാദം കേള്‍ക്കവേയാണ് കോടതിയുടെ പരാമര്‍ശം.

കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മിഷനുകളിലെ ഒഴിവുകള്‍ യഥാസമയം നികത്തണമെന്ന 2019ലെ ഉത്തരവ് പാലിക്കുന്നില്ലെന്ന് കാണിച്ച് വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.

Eng­lish Sum­ma­ry: Supreme Court orders Cen­tre and States to fill up vacan­cies in com­mis­sions con­sti­tut­ed under RTI Act

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.