ഓര്‍ത്തഡോക്സ്- യാക്കോബായ പള്ളി തര്‍ക്കത്തില്‍ ഉത്തരവുമായി സുപ്രീംകോടതി. കോടതി അലക്ഷ്യ ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടു. എറണാകുളം,പാലക്കാട് ജില്ലകളിലെ ആറ് പള്ളികളുടെ കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
പ്രായോഗികമായി എങ്ങനെ വിധിനടപ്പാക്കാമെന്ന് ഹൈക്കോടതി പരിശോധിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ വിഷയങ്ങളും പരിഗണിച്ച് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് കോടതി നിര്‍ദ്ദേശിച്ചു.നിലവിലെ ഹൈക്കോടതി ഉത്തരവ് മാറ്റി വിഷയങ്ങൾ വീണ്ടും പരിഗണിക്കണം.
മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി പരിശോധിക്കണം.ഉദ്യോഗസ്ഥരുടെ ഇടക്കാല സംരക്ഷണം ഹൈക്കോടതി തീരുമാനം എടുക്കും വരെ നീട്ടിയിട്ടുണ്ട്. മതപരമായ വിഷയത്തിൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള നടപടികൾ പൊതുതാൽപര്യത്തിന് നിരക്കുന്നതാണോ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിശോധിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.