കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരായ നടപടികൾ നിര്‍ത്തിവയ്ക്കാന്‍ ഗാസിയാബാദ് കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം. റാണാ അയ്യൂബ് ഗാസിയാബാദ് കോടതിയിൽ ഹാജരാകണമെന്ന സമൻസ് ഈ മാസം 31 വരെ സുപ്രീം കോടതി തടഞ്ഞു. സാമ്പത്തിക കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതിയാണ് റാണാ അയ്യൂബിന് സമൻസ് അയച്ചത്. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ച് 31ന് കേസിന്റെ വിശദമായ വാദം കേൾക്കുന്നതിനായി റിട്ട് ഹർജി ലിസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.