സുപ്രീംകോടതി നടപടി ഇന്ന് മുതല്‍ തത്സമയം സംപ്രേഷണം ചെയ്യും. ഭരണഘടന ബെഞ്ചിലെ നടപടികളാണ് ആദ്യ ഘട്ടത്തില്‍ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുക. പിന്നീട് കൂടുതല്‍ ബെഞ്ചുകള്‍ ഉള്‍പ്പെടുത്തും. ഫോണിലൂടെയും കമ്പ്യൂട്ടറുകള്‍ ലാപ്‌ടോപിലൂടെയും ജനങ്ങള്‍ക്ക് തടസമില്ലാതെ കോടതി നടപകടികള്‍ കാണുവാന്‍ സാധിക്കും. നടപടികള്‍ സംപ്രേഷണം ചെയ്യാന്‍ സ്വന്തം പ്ലാറ്റ്‌ഫോം ഉണ്ടാക്കുമെന്നും യൂട്യൂബ് ഉപയോഗിക്കുന്നത് താല്‍ക്കാലികമാണെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. നിലവില്‍ രാജ്യത്ത് ആറ് ഹൈക്കോടതികള്‍ കോടതി നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
English Summary:Supreme Court proceeding live from today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.