19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 11, 2024
November 6, 2024
November 5, 2024
September 10, 2024
August 20, 2024
August 20, 2024
August 12, 2024
March 7, 2024
January 26, 2024

വിസി രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2022 11:20 am

എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി റദ്ദാക്കി. ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി ചട്ടപ്രകാരമല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എം ആര്‍ ഷാ, സി ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. നിയമനം സംസ്ഥാന നിയമപ്രകാരമെന്ന വിസിയുടെ വാദം കോടതി തള്ളുകയായിരുന്നു.

2019 ഫെബ്രുവരി രണ്ടിനാണ് ഡോ. രാജശ്രീ എം എസിനെ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഈ നിയമനം യുജിസി ചട്ടങ്ങള്‍ പ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ (കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) എന്‍ജിനീയറിങ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്ത് പി എസ് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.

Eng­lish Sum­ma­ry: Supreme Court quashed appoint­ment of VC Rajshree
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.