24 November 2024, Sunday
KSFE Galaxy Chits Banner 2

ആർത്തവ അവധിക്ക് വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നല്‍കണമെന്ന് സുപ്രീം കോടതി

ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്രം പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു
Janayugom Webdesk
February 24, 2023 1:54 pm

തൊഴിലിടങ്ങളിലും കലാലയങ്ങളിലും ആർത്തവ അവധി നിർബന്ധമാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. നയപരമായ വിഷയമായതിനാൽ കോടതിക്ക് തീരുമാനമെടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആവശ്യം ഉന്നയിച്ച് വനിത‑ശിശുക്ഷേമ മന്ത്രാലയത്തിന് നിവേദനം നൽകാനും ഹർജിക്കാരോട് കോടതി പറഞ്ഞു. ആർത്തവ അവധി നൽകാൻ നിർബന്ധിക്കുന്നത് സ്ത്രീകളെ ജോലിക്കെടുക്കുന്നതിൽ നിന്ന് തൊഴിൽ സ്ഥാപനങ്ങളെ പിന്തിരിപ്പിച്ചേക്കുമെന്ന് ചീഫ് ജസ്റ്റിസിനുപുറമെ, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

ഡല്‍ഹി സ്വദേശിയായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ പതിനാലാം വകുപ്പ് അനുസരിച്ചുള്ള നടപടിക്ക് സർക്കാരുകൾക്കു നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. നേരത്തെ ആർത്തവ അവധി സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉന്നയിക്കപ്പെട്ടപ്പോൾ, ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ മറുപടി. കേരളത്തിലെ സർവ്വകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച പശ്ചാത്തലത്തിൽ ആയിരുന്നു പാര്‍ലമെന്റിലെ ചോദ്യം.

Eng­lish Sam­mury: Supreme Court reject­ed the plea to grant men­stru­al leave to female stu­dents and work­ing women

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.