18 May 2024, Saturday

Related news

May 18, 2024
May 17, 2024
May 17, 2024
May 17, 2024
May 16, 2024
May 15, 2024
May 14, 2024
May 13, 2024
May 13, 2024
May 10, 2024

സര്‍ക്കാരിനെതിരെയുള്ള ഹര്‍ജിയില്‍ എന്‍എസ്എസിനെ തള്ളി സുപ്രീംകോടതി

Janayugom Webdesk
തിരുവനന്തപുരം
September 7, 2022 10:41 am

എയ്ഡഡ് മെഡിക്കല്‍ കോളേജിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം; സര്‍ക്കാരിനെതിരെയുള്ള ഹരജിയില്‍ എന്‍എസ്എസിനെ തള്ളി സുപ്രീം കോടതി. സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍എസ്എസ് നല്‍കിയ ഹരജി സുപ്രീം കേടതി തള്ളി

എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തില്‍ സമ്പൂര്‍ണ അധികാരത്തിനായി എന്‍എസ്എസ് നല്‍കിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്.എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ പതിനഞ്ച് ശതമാനം മാനേജ്മെന്റ് ക്വാട്ട സീറ്റിലേക്ക് നടക്കുന്ന പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഹരജി. ഇതില്‍ സര്‍ക്കാര്‍ ഇടപെടലിന് വഴിയൊരുക്കുന്ന നിയമ ഭേദഗതിക്കെതിരെയായിരുന്നു എന്‍എസ്എസ് ഹരജി നല്‍കിയത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹിമ കൊഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

2017ല്‍ പാസാക്കിയ കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതി ചോദ്യം ചെയ്താണ് എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളെയും, അണ്‍ എയ്ഡഡ് കോളേജുകളെയും ഒരുപോലെ കാണാന്‍ കഴിയില്ലെന്നായിരുന്നു എന്‍എസ്എസ് വാദം. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല.എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും, സചിവോത്തപുരം എന്‍എസ്എസ് ഹോമിയോ കോളേജിന്റെ ചെയര്‍മാനുമായ ജി. സുകുമാരന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ സി ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് ചോദ്യം ചെയ്താണ് എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചത്. ഭേദഗതിപ്രകാരം പതിനഞ്ച് ശതമാനം മാനേജ്മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശത്തിന് സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഫീസ് നിര്‍ണയ സമിതിയുടെ അനുമതി ആവശ്യമാണ്.പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ രേഖകളും മറ്റും പരിശോധിക്കാന്‍ സമിതിക്ക് അധികാരം ഉണ്ടായിരിക്കും. 

എന്നാല്‍ എയ്ഡഡ് കോളേജുകളിലെ പതിനഞ്ച് ശതമാനം സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തില്‍ തങ്ങള്‍ക്ക് സമ്പൂര്‍ണ അധികാരം ഉണ്ടെന്നായിരുന്നു എന്‍എസ്എസിന്റെ വാദം
എയ്ഡഡ് മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റ് ക്വാട്ട പ്രവേശനത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത് ടി എം എ പൈ കേസിലെ വിധിയുടെ ലംഘനം ആണെന്നും എന്‍എസ്എസിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.

നേരത്തെ എന്‍എസ്എസ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്ന എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിക്രമങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് അധികാരം ഉണ്ടെന്നായിരുന്നു ഹൈക്കോടതി വിധി

Eng­lish Summary:Supreme Court rejects NSS peti­tion against Govt

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.