സ്വകാര്യകക്ഷികളിൽ നിന്നുള്ള കത്തുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതികൾ സിബിഐ അന്വേഷണത്തിന് ഉത്തരവിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാന അന്വേഷണഏജൻസികൾക്ക് നീതിപൂർവ്വമായ അന്വേഷണങ്ങൾ നടത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടാകുന്ന അപൂർവ്വങ്ങളിൽ അപൂർവ്വം കേസുകൾ മാത്രമേ സിബിഐക്ക് വിടാൻ പാടുള്ളുവെന്ന് ജസ്‌റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.
ഗോരഖ്‌ലാൻഡ് ടെറിറ്റോറിയൽ അഡ്‌മിനിസ്‌ട്രേഷന് കീഴിലുള്ള സ്‌കൂളുകളിലെ നിയമനങ്ങളിൽ അഴിമതിയുണ്ടെന്ന് ഡാർജലിങ് നിവാസികളുടെ കത്തുകളുടെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ടാഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.