15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

May 11, 2024
April 1, 2024
February 10, 2024
February 6, 2024
January 31, 2024
January 24, 2024
December 19, 2023
August 3, 2023
July 24, 2023
July 24, 2023

ഗ്യാൻവാപി പള്ളിയിലെ സര്‍വേ സുപ്രീം കോടതി സ്റ്റേ ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
July 24, 2023 12:47 pm

വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തുന്ന സര്‍വേ സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാനാണ് സുപ്രീം കോടതി നിർദേശിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് ആണ് സർവേ നിർത്തിവെക്കാൻ നിർദേശിച്ചത്.

ബുധനാഴ്ച വൈകിട്ട് അഞ്ച് വരെയുള്ള സമയത്ത് മസ്ജിദ് കമ്മിറ്റിക്ക് സർവേക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാം. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി, വിഷയം പുതുതായി പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതിക്ക് നിർദേശം നൽകി.

ഹിന്ദു ക്ഷേത്രം നിലനിന്ന സ്ഥലത്താണു പള്ളി നിർമിച്ചതെന്നു ചൂണ്ടിക്കാട്ടി, സമ്പൂർണ സർവേ വേണമെന്ന ഹർജിക്കാരുടെ ആവശ്യം പരിഗണിച്ചാണു സ്ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്ത്രീയ പരിശോധനയ്ക്കു വാരാണസി ജില്ലാക്കോടതി അനുമതി നൽകിയത്.

Eng­lish Sum­ma­ry: Supreme Court Stays ASI Sur­vey Of Gyan­va­pi Mosque
You may also like this video

YouTube video player

TOP NEWS

March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025
March 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.