28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 14, 2024
July 12, 2024
July 2, 2024
May 30, 2024
May 22, 2024
March 12, 2024
March 10, 2024
March 9, 2024
February 23, 2024
February 22, 2024

ബൈജൂസ് ബിസിസിഐ ഒത്തുതീര്‍പ്പ് നീക്കം; സ്റ്റേ ചെയ്ത് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2024 8:25 pm

ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുമായി എജ്യുടെക് സ്ഥാപനമായ ബൈജൂസ് നടത്തിയ ഒത്തുതീർപ്പ് നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബൈജൂസിന് വായ്പ നൽകിയ യുഎസ് ധനകാര്യസ്ഥാപനങ്ങൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. ഹർജിയിന്മേൽ തുടർവാദം ഈമാസം 23ന് നടക്കും. ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന നാഷണൽ‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ വിധി ഇതോടെ അപ്രസക്തമായി. സ്പോൺസർഷിപ്പ് തുകയിൽ 158 കോടി രൂപ കുടിശിക വരുത്തിയെന്ന് കാട്ടിയായിരുന്നു നേരത്തേ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ ബംഗളൂരുവിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിച്ചത്.

ബിസിസിഐയുടെ വാദം അംഗീകരിച്ച ട്രൈബ്യൂണൽ ബൈജൂസിനെതിരെ പാപ്പരത്ത നടപടിക്ക് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബൈജൂസ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ബിസിസിഐയുമായി ഒത്തുതീർപ്പ് ചർച്ചകളിലേക്കും കടന്നിരുന്നു. ബിസിസിഐക്കുള്ള കുടിശിക വീട്ടാമെന്ന് ബൈജൂസ് അറിയിച്ചതോടെ പാപ്പരത്ത നടപടി ആവശ്യമില്ലെന്ന് എൻസിഎൽഎടി വിധിക്കുകയായിരുന്നു. ബൈജൂസിന്റെ ഡയറക്ടറും ബൈജു രവീന്ദ്രന്റെ സഹോദരനുമായ റിജു രവീന്ദ്രൻ ബൈജൂസിലെ തന്റെ ഓഹരികൾ വിറ്റഴിച്ചതുവഴി കിട്ടിയ വ്യക്തിഗത പണത്തിൽ നിന്നാണ് ബിസിസിഐക്കുള്ള കുടിശിക വീട്ടുകയെന്ന് വ്യക്തമാക്കിയിരുന്നു. പിന്നാലെ ബിസിസിഐക്ക് 158 കോടി രൂപ കൈമാറുകയും ചെയ്തു. 

Eng­lish Sum­ma­ry: Supreme Court Stays byjus BCCI Settlement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.