
ആരവല്ലി മലനിരകളുമായി ബന്ധപ്പെട്ട് പുതുക്കിയ നിർവചനങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഈ വിഷയത്തിൽ കഴിഞ്ഞ മാസം പുറപ്പെടുവിച്ച വിധിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. വിദഗ്ധ സമിതി റിപ്പോർട്ടും കോടതിയുടെ നിരീക്ഷണങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്നാണ് ആരവല്ലി കുന്നുകളുടെ നിർവചനത്തിലെ മാറ്റത്തെക്കുറിച്ചുള്ള മുൻ ഉത്തരവ് സുപ്രീം കോടതി ഇന്ന് റദ്ദാക്കിയത്. റിപ്പോർട്ട് സമർപ്പിക്കുന്നതിനോ കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനോ മുമ്പ് കൂടുതൽ വ്യക്തത ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജനുവരി 21ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ കേന്ദ്രസർക്കാരിന് കോടതി നോട്ടിസ് അയക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.