ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണമെന്ന് സുപ്രീം കോടതി. ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എഎപിക്ക് സ്ഥലം ഒഴിയാന്‍ കോടതി അധിക സമയം നല്‍കുകയായിരുന്നു.
ജൂണ്‍ പതിനഞ്ചിനകം റോസ് അവന്യുവിന് സമീപമുള്ള കെട്ടിടം ഒഴിയണമെന്നാണ് നിര്‍ദേശം. ജില്ലാ കോടതി വിപുലീകരിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എഎപി ഓഫീസ് സ്ഥിതി ചെയ്യുന്നത് എന്ന് ചൂണ്ടികാട്ടിയാണ് നടപടി.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ ഭൂമിയില്‍ പാര്‍ട്ടി ആസ്ഥാനം തുടര്‍ന്ന് പോരാന്‍ എഎപിക്ക് യാതൊരു അവകാശവും ഇല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നേരത്തെ ഇത് സംബന്ധിച്ച പരാതിയില്‍ എഎപി ഓഫീസ് ഒഴിയാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.
ഓഫീസിനായി ഭൂമി അനുവദിക്കുന്നതിനായി ലാന്‍ഡ് ആന്റ് ഡെവലപ്മെന്റ് ഓഫീസിനെ സമീപിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. എഎപിയുടെ അപേക്ഷ നാലാഴ്ചയ്ക്കകം പരിഗണിക്കാന്‍ ലാന്‍ഡ് ആന്റ് ഡെവലപ്മെന്റ് ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.
English Summary: Supreme Court to vacate AAP headquarters
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.