ഡല്‍ഹി മുൻ ഉപമുഖ്യ മന്ത്രി മനീഷ് സിസോദിയുടെ ജാമ്യഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ രണ്ട് പ്രത്യേക ജാമ്യാപേക്ഷകളിലാണ് സുപ്രീംകോടതി വിധി പറയുക. രണ്ട് ഹർജികളിലും ഒക്ടോബർ 17ന് വിധി പറയാൻ മാറ്റിവെച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. കഴിഞ്ഞ തവണ അന്വേഷണ ഏജൻസിയോട് തെളിവെവിടെ എന്നതടക്കം നിരവധി ചോദ്യങ്ങൾ കോടതി ചോദിച്ചിരുന്നു. കേസിലെ പ്രതിയായ ദിനേഷ് അറോറ നൽകിയ മൊഴിയല്ലാതെ മറ്റേതെങ്കിലും തെളിവ് സിസോദിയയ്ക്കെതിരെ ഉണ്ടോ എന്നും കോടതി ചോദിച്ചിരുന്നു.
English Summary: Supreme Court verdict on Manish Sisodhi’s bail plea today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.