
കേരളത്തില്‍ ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമെ വിദ്യാലയങ്ങള്‍ അനുവദിക്കാന്‍ പാടുള്ളുവെന്ന് എകെഎസ്ടിയു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മറവിൽ കേരളത്തിൽ മതമൗലികശക്തികൾ വിദ്യാലയങ്ങൾ തുടങ്ങാൻ തക്കംപാർത്തിരിക്കുകയാണ്. കുട്ടികൾ കുറഞ്ഞ ഒറ്റപ്പെട്ടയിടങ്ങളിൽ ദൂരപരിധിവച്ച് വിദ്യാലയങ്ങളില്ലെന്ന പഴുതാണ് ഇതിന് അവർ ഉപാധിയാക്കുന്നത്. കുട്ടികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി, അത്യാവശ്യമെങ്കിൽ മാത്രം സർക്കാർ നേരിട്ട് വിദ്യാലയങ്ങൾ ആരംഭിക്കണമെന്ന് എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യമുള്ളയിടങ്ങളിൽ സർക്കാർ തന്നെ വിദ്യാലയങ്ങൾ ആരംഭിക്കണമെന്ന സുപ്രീം കോടതി നിർദേശം സ്വാഗതാർഹമാണ്. നിയമത്തിന്റെ മറവിൽ വർഗീയശക്തികൾ വിദ്യാലയങ്ങൾ തുടങ്ങാൻ നടത്തുന്ന ശ്രമങ്ങളെ സർക്കാർ കർശനമായി തടയണമെന്ന് ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ ആവശ്യപെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.