12 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 12, 2025
March 12, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും പുറത്താക്കണം: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
February 2, 2025 11:13 pm

ചാതുർവർണ്യത്തിന്റെ കുഴലൂത്തുകാരനായ സുരേഷ് ഗോപിയെയും ഫെഡറൽ തത്വങ്ങളെ വിസ്മരിച്ച് കേരളത്തെ അവഹേളിക്കുന്ന ജോർജ് കുര്യനെയും കേന്ദ്രമന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പട്ടികവർഗ വകുപ്പ് മന്ത്രി ഉന്നതകുലജാതനാകണമെന്ന പരാമർശം പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. സുരേഷ്ഗോപി മാപ്പ് പറയണം. ആർഎസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന പ്രതിസന്ധിയുടെ ജീവിക്കുന്ന ദൃഷ്ടാന്തങ്ങളാണ് ഈ രണ്ടു മന്ത്രിമാരും. ഭരണഘടനയുടെ കസ്റ്റോഡിയനായ രാഷ്ട്രപതി ഇക്കാര്യം ഗൗരവപൂർവം കാണണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി അഭ്യർത്ഥിച്ചു.
ആദിവാസി വിരുദ്ധവും കേരളവിരുദ്ധവുമായ പ്രസ്താവനകൾ ചെയ്യുന്ന മന്ത്രിമാരുടെ നടപടികളെക്കുറിച്ച് ബിജെപിയുടെ പ്രതികരണം അറിയാൻ കേരള ജനതയ്ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തെ മറന്ന കേന്ദ്ര ബജറ്റിനെതിരെയും ഭരണഘടനയെ അവഹേളിക്കുന്ന മന്ത്രിമാർക്കെതിരെയും പ്രാദേശിക തലങ്ങളിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കണമെന്ന് ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളെ ആഹ്വാനം ചെയ്തു.

TOP NEWS

March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025
March 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.