21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026

”മൂവ് ഔട്ട് , മൂവ് ഔട്ട് ”; ആംബുലൻസ് യാത്രയെ പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് മാറി നിൽക്കാൻ പറഞ്ഞ് സുരേഷ് ഗോപി

Janayugom Webdesk
തൃശൂർ
October 29, 2024 3:48 pm

പൂര നഗരിയിൽ ആംബുലൻസിൽ എത്തിയില്ല എന്ന പരാമർശത്തെക്കുറിച്ച് പ്രതികരിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മാറിനിൽക്കാനാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്നലത്തെ പരാമർശത്തെക്കുറിച്ച് ചോദിച്ച മാദ്ധ്യമ പ്രവർത്തകരോട് ‘മൂവ് ഔട്ട്, മൂവ് ഔട്ട്’ എന്ന് മാത്രമാണ് പറഞ്ഞത്.

തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. എൻഡിഎയുടെ ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനത്തിനിടെയാണു പൂരം കലക്കൽ വിവാദത്തെക്കുറിച്ചു സുരേഷ് ഗോപി ആദ്യമായി പ്രതികരിച്ചത്.

എന്നാൽ ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് അനീഷ് കുമാർ സുരേഷ് ഗോപിയുടെ വാദം തള്ളിയിരുന്നു. സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ സഞ്ചരിച്ചത് ആംബുലൻസിൽ തന്നെയാണെന്നും റൗണ്ട് വരെ വന്നത് തന്റെ കാറിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല സുരേഷ് ഗോപി പൂരനഗരിയിൽ ആംബുലൻസിലെത്തുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.