കേന്ദ്രമന്ത്രി സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ നടി മിനു മുനീറിന്റെ പഴയ ആരോപണവും ചർച്ചയാകുന്നു. നടൻ സുരേഷ് ഗോപി ഫോണിൽ തന്നോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് ഇവർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. മിനുവിന്റെ പഴയ കാർ ഡ്രൈവർ പണം വാങ്ങിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് സുരേഷ് ഗോപിക്കെതിരെ കേസ് ഫയൽ ചെയ്യാൻ കാരണം. മിനു തന്റെ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനിടെ മിനുവുമായി തെറ്റിയ ഇയാൾ സുരേഷ് ഗോപിയുടെ ഡ്രൈവറായി. പിന്നീട് ഇവർ ഡ്രൈവറെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനിടെ സുരേഷ് ഗോപി മിനുവിനെ വിളിച്ച് ഡ്രൈവറെ ന്യായീകരിച്ച് മിനുവിനെ ചീത്ത വിളിച്ചുവെന്നായിരുന്നു പരാതി. മലയാള സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞും മിനു വിവാദം ഉയർത്തിയിരുന്നു.
മലയാള സിനിമയിൽ നിരവധി വലിയ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതിനു പിന്നിൽ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകൾ തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവർ ഒരിക്കൽ വെളിപ്പെടുത്തി. പല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളിൽ നിന്നും രാത്രി ഒറ്റയ്ക്ക് കാർ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. നേരത്തെ മിനു കുര്യൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടി മതം മാറിയ ശേഷം മിനു മുനീർ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഡാ തടിയാ , നാടകമേ ഉലകം, കലണ്ടർ, വൺവേ ടിക്കറ്റ്, നല്ല പാട്ടുകാരൻ, ദേ ഇങ്ങോട്ട് നോക്കിയേ തുടങ്ങിയ മലയാള ചിത്രങ്ങളിലും പുല്ലുകെട്ട് മുത്തമ്മ, പാൽക്കാരി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.