വഖഫ് വിഷയത്തിലെ വിവാദമായ കിരാത പരാമർശത്തിൽ സുരേഷ്ഗോപിയോട് പ്രതികരണം ചോദിച്ച മാധ്യമ പ്രവർത്തകനെ തൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ്ഗോപി. 24 ന്യൂസ് ചാനലിലെ മാധ്യമ പ്രവർത്തകനെയാണ് സുരേഷ്ഗോപി മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയത്. മുറിയിലേക്ക് കടന്നുചെന്ന മാധ്യമ പ്രവർത്തകനോട് ചോദ്യത്തിന് ഉത്തരം നൽകാൻ തനിയ്ക്ക് സൗകര്യമില്ലെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു.
തുടർന്ന് നിന്നെ കാണിച്ചു തരാമെന്നും സുരേഷ്ഗോപി ഭീഷണിപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മുറിയിലേക്ക് കടന്നുചെന്ന മാധ്യമപ്രവർത്തകൻ്റെ വീഡിയോ പകർത്താൻ സുരേഷ് ഗോപിയുടെ ഗൺമാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിൽ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധമറിയിച്ചു. സുരേഷ്ഗോപി സംഭവത്തിൽ മാപ്പ് പറയണമെന്നും ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ട് ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നും മാധ്യമ പ്രവർത്തകരോടുള്ള കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ സമീപനം മാറ്റണമെന്നും കെയുഡബ്ല്യൂജെ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.