14 December 2025, Sunday

സുരേഷിന്റെ സാമൂഹിക സേവനത്തിന് ഇക്കുറിയും പതിവ് തെറ്റിയില്ല; പാവങ്ങള്‍ക്ക് കേക്കുകള്‍ സൗജന്യമായി കുടുംബം

Janayugom Webdesk
ചേർത്തല
December 24, 2024 5:43 pm

ആഘോഷ സമയങ്ങളിലുള്ള സുരേഷിന്റെ സാമൂഹിക സേവനങ്ങള്‍ക്ക് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. തട്ടുകട നടത്തിക്കിട്ടിയ ഒരു വിഹിതത്തില്‍ നിന്നും 500 കേക്കുകള്‍ പാവങ്ങള്‍ക്ക് സൗജന്യമായി നല്‍കിയായിരുന്നു ഇവരുടെ ക്രിസ്മസ് ആഘോഷം. ദേശീയ പാതയിൽ ചേർത്തല എക്സറെ ജംങ്ഷന് തെക്ക് വശം സുബി ടീ സ്റ്റാൾ ഉടമയും ചേർത്തല നഗരസഭ 18-ാം വാർഡിൽ വെളിയിൽ സുരേഷാണ് ഈ സല്‍പ്രവര്‍ത്തി മുടങ്ങാതെ ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ഓണം, ക്രിസ്മസ് തുടങ്ങി ആഘോഷ ദിനങ്ങളിൽ തന്റെ തട്ടുകടയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ നിന്നും ലാഭത്തിനന്റെ വിഹിതം പാവങ്ങൾക്കായും മാറ്റി വെയ്ക്കുന്നത്. 

കഴിഞ്ഞ ഓണത്തിന് 253 പേർക്ക് അരി വിതരണവും നടത്തി. ഇത് മാത്രമല്ല സുരേഷിന്റെ സാമൂഹ്യ സേവനങ്ങൾ സ്കൂൾ തുറന്നാൽ വിദ്യാർത്ഥികൾക്ക് സ്ക്കൂൾ ബാഗ് ഉൾപ്പെടെ പഠനോ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതും സുരേഷിന്റെ നല്ല മനസിന്റ ഭാഗമാണ്. ഈ അധ്യായന വർഷം ആരംഭത്തിൽ ഇരുനൂറിൽ പരം വിദ്യാർത്ഥികൾക്ക് പഠനോ ഉപകരണങ്ങൾ നൽകി. രോഗികളായ പാവപ്പെട്ടവർക്ക് മരുന്ന് വാങ്ങി നൽകും ഇതിനായി ഒരു മെഡിക്കൽ ഷോപ്പ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗി അവിടെ ചിട്ട് കാണിച്ചാൽ മരുന്ന് നൽകും പിന്നിട് സുരേഷ് ബില്ല് അടയ്ക്കും. കിടപ്പ് രോഗികൾക്ക് ഉൾപ്പെടെ ആവശ്യമായ എല്ലാ സഹായവും ചെയ്ത് വരുന്നു. ഭാര്യ ബിന്ദു, മകൾ സുബി എന്നിവരും പിന്തുണയുമായി ഒപ്പം ഉണ്ട്. 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.