25 April 2025, Friday
KSFE Galaxy Chits Banner 2

Related news

February 13, 2025
February 8, 2025
September 25, 2024
June 11, 2024
May 12, 2024
March 6, 2024
February 12, 2024
February 8, 2024
January 20, 2024
December 24, 2023

എ ഐ കാമറകൾ ഡ്രോണിൽ സ്ഥാപിച്ച് നിരീക്ഷണം

Janayugom Webdesk
തൃക്കാക്കര
September 8, 2023 9:58 pm

റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എ ഐ കാമറ ഡ്രോണിൽ ഉപയോഗിക്കുമെന്ന് ഗതാഗത, റോഡ് സുരക്ഷ കമ്മിഷണർ എസ് ശ്രീജിത്ത് പറഞ്ഞു. ഇത് സംബന്ധിച്ച് സർക്കാരിൽ നിന്ന് അനുകൂല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഒരു ജില്ലയിൽ കുറഞ്ഞത് 10 എ ഐ കാമറകൾ ഡ്രോണിൽ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. എഐ കാമറകൾക്കായി പ്രത്യേക ഡ്രോണുകൾ നിർമ്മിക്കുന്നതിനെക്കുറിച്ച് വിവിധ ഏജൻസികളുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 720 എഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. എ ഐ കാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ബൈക്ക് യാത്രക്കാരും ഹെൽമറ്റ് ഉപയോഗിക്കുന്നുണ്ട്. കാർ യാത്രക്കാർ സീറ്റ് ബെൽറ്റും ധരിക്കുന്നുണ്ട്. റോഡ് അപകടങ്ങൾ കുറച്ച് പരമാവധി പേരുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് നിലപാട്. വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 65 ശതമാനം പേരും ബൈക്കിൽ യാത്ര ചെയ്യുന്നവരാണ്. അതിൽ ഭൂരിഭാഗവും ബൈക്കിന് പിന്നിൽ യാത്ര ചെയ്യുന്നവരായിരുന്നു. ഹെൽമറ്റ് നിർബന്ധമാക്കിയതോടെ തലയ്ക്ക് പരുക്കേറ്റ് മരിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്ത്യയിൽ ഹെൽമറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ കേരളമാണ് മുന്നിലെന്നും ഗതാഗത കമ്മീഷർ പറഞ്ഞു. എ ഐ കാമറകളിൽ കണ്ടെത്തിയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസുകളിൽ അപ്പീലിനായി പോർട്ടൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish summary;Surveillance by installing AI cam­eras on drones

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.