8 February 2026, Sunday

Related news

February 8, 2026
February 7, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
February 2, 2026

സംസ്ഥാനത്ത് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് ശക്തമായ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കി സര്‍വേ ഫലങ്ങള്‍ ;യുഡിഎഫ് കേന്ദ്രങ്ങള്‍ ആശങ്കയില്‍

Janayugom Webdesk
തിരുവനന്തപുരം
February 8, 2026 10:45 am

സംസ്ഥാനത്ത് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് ശക്തമായ ജനപിന്തുണയുണ്ടെന്ന് വ്യക്തമാക്കി പുതിയ സര്‍വേ ഫലങ്ങള്‍.ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു ഏജന്‍സി നടത്തിയ സര്‍വേയാണ് ജനപിന്തുണയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ എംഎല്‍എമാര്‍ മുന്നിലെന്ന് കണ്ടെത്തിയിരിക്കുന്നത്. എല്‍ഡിഎഫ് മുന്നണിയിലെ എംഎല്‍എമാരെല്ലാം അവവരുടെ നിയോജകമണ്ഡലങ്ങളില്‍ ജനപ്രീതി നിലനിര്‍ത്തുന്നതായി കാണുന്നു. ഇത് യുഡിഎഫ് കേന്ദ്രങ്ങളെ ഏറെ ആശങ്കയിലാക്കിയിട്ടുണ്ട് 

സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികളും പ്രാദേശിക അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ ജനപ്രീതിയുടെ പ്രധാന കാരണം എന്നാണ് വിലയിരുത്തൽ. ഏതായാലും ദേശീയ തലത്തിലെ സർവേ ഫലം പുറത്തുവന്നതോടെ ‌കോൺഗ്രസ് നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ കനഗോലു പുത്തൻ തന്ത്രങ്ങൾ മെനയുന്നതായാണ് വിവരം. ജനങ്ങൾ ഇടതുപക്ഷത്തിന് ഒപ്പമായതിനാൽ തന്നെ, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാരിനെതിരായ കുപ്രചാരണങ്ങളും അപവാദ പ്രചാരങ്ങളും കോൺ​ഗ്രസും ബിജെപിയും കൂടുതൽ ശക്തമാക്കാനാണ് സാധ്യത.

പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പടച്ചുവിടുന്ന നുണകളും അവാസ്തവമായ ആരോപണങ്ങളും അനുദിനം പൊളിഞ്ഞുവീഴുന്ന ഘട്ടത്തിലാണ് ഈ സർവേ ഫലം പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമത്തിലൂന്നിയ നയങ്ങൾക്കും ഒപ്പമാണ് ജനങ്ങളെന്ന് അടിവരയിടുന്ന സർവേ ഫലമാണിത്.2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് രണ്ടാമതും അധികാരത്തിലേറിയത്. യുഡിഎഫിന് 41 സീറ്റുകൾ മാത്രമാണ് അന്ന് നേടാനായത്. 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലായി യുഡിഎഫ് കുത്തകയാക്കി വെച്ചിരുന്ന 11 സീറ്റുകൾ പിടിച്ചെടുക്കാനും ഇടതുമുന്നണിക്കായി.

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.